തൊടുപുഴ: പി.ജെ. ജോസഫ് എംഎൽഎയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റിംഗ് പൂർത്തീകരിച്ച തൊമ്മൻകുത്ത്-ഷാപ്പുംപടി-വെള്ളിലാംപരപ്പ് റോഡ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി ഉദ്ഘാടനം നിർവഹിച്ചു. കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി വിൽസണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സന്തോഷ്, വാർഡംഗം ബിബിൻ അഗസ്റ്റിൻ, പഞ്ചായത്തംഗങ്ങളായ ബൈജു വറവുങ്കൽ, എ.എൻ. ദിലീപ് കുമാർ, നേതാക്കളായ അബു ഏബ്രഹാം, ജോണ്‍ ജോസഫ്, അബ്ബാസ് റാവുത്തർ, കുര്യാക്കോസ് പൗലോസ്, ടി.വി. ജോസഫ്, ജിജി ജോർജ്, അഗസ്റ്റിൻ ജോർജ്, പി.എ. ജോസഫ് പി.എ. ജോയി, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.